SEARCH


Vasoorimala Theyyam (വസൂരിമാല തെയ്യം)

Vasoorimala Theyyam (വസൂരിമാല തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


വസൂരിമാല :
രോഗം വിതക്കുന്ന ദുര്‍ദേവതയാണ് വസൂരിമാല. പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു. ഇവരെയൊക്കെ ഭൂമിയില്‍ യഥാവിധി പ്രീതിപ്പെടുത്തി കാവുകളില്‍ പ്രതിഷ്ഠയും പൂജയും നല്കി.
വസൂരി മാല തെയ്യം ഐശ്വര്യവരദായിനി എന്ന പേരിലും അറിയപ്പെടുന്നു.
ദാരികാസുരന്റെ ഭാര്യയായ മനോദരിയാണത്രേ ഈ ദുര്ദേവത. ശിവനില്‍ നിന്ന് ലഭിച്ച വിയര്പ്പ് മുത്തുകള്‍ തന്റെ ഭര്തൃഘാതകിയായ കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോള്‍ കാളിക്ക് മേലാസകലം കുരിപ്പ് വന്നു. കോപാകുലയായ കാളി മനോദരിയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദന്ധ ദാസിയാക്കി മാറ്റുകയും ചെയ്തുവത്രേ.





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848